കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) വച്ചാണ് ഈ വര്‍ഷത്തെ മണ്ഡല പൂജ 2023 ഡിസംബര്‍ 30)o തിയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ 09:00 മണി വരെ നടത്തപ്പെടുന്നത്.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.

കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

EMail: kenthindusamajam@gmail.com / kentayyappatemple@gmail.com

Website: www.kenthindusamajam.org / www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kentayyappatemple.org

Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent

https://www.instagram.com/kenthindusamaj/


http://kentayyappatemple.org/events/mandalapooja2023/


Tel: 078381 70203 / 077801 14259 / 075077 66652 / 079852 45890 / 077471 78476 / 079731 51975 / 079061 30390 / 07860 578572


Other News in this category



4malayalees Recommends