അവധിക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ; ഡോക്ടര്‍മാരും നഴ്‌സും അറസ്റ്റില്‍

അവധിക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ; ഡോക്ടര്‍മാരും നഴ്‌സും അറസ്റ്റില്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കിയ കേസില്‍ രണ്ടു ഡോക്ടര്‍മാരും ഒരു നഴ്‌സും അറസ്റ്റിലായി. സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും പിഎച്ച്‌സിസിയിലെ നഴ്‌സുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ഉത്തരവിട്ടു

ആരോഗ്യ മന്ത്രാലയുമായി ഏകോപിപ്പിച്ചാണ് ഇവര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് അനധികൃതമായി മെഡിക്കല്‍ ലീവ് ലഭ്യമാക്കുന്നതിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പണം വാങ്ങി നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

Other News in this category



4malayalees Recommends