അപകീര്‍ത്തികരമായ പരാമര്‍ശം ; നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ

അപകീര്‍ത്തികരമായ പരാമര്‍ശം ; നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ
തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ അണ്ണാഡിഎംകെ മുന്‍ സേലം വെസ്റ്റ് യൂണിയന്‍ സെക്രട്ടറി എ.വി രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ. ഒരു വാര്‍ത്താ സമ്മേളനത്തില്‍ എ.വി രാജു നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

എഐഎഡിഎംകെയുടെ എംഎല്‍എമാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃഷയുടെ പേര് വലിച്ചിഴച്ച് എ.വി രാജു സംസാരിച്ചു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് തൃഷ് രംഗത്തെത്തിയിരിക്കുന്നത്.

2017ല്‍ അണ്ണാഡിഎംകെയ്ക്കുള്ളില്‍ നടന്ന ചേരിപ്പോരിനെ തുടര്‍ന്ന് കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ 100 എംഎല്‍എമാരുടെ വിരുന്നില്‍ ഒട്ടേറെ നടിമാരെ എത്തിച്ചെന്ന് ആരോപിച്ച രാജു തൃഷയുടെ പേര് പറഞ്ഞ് ഇവര്‍ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് തൃഷ എത്തിയിരിക്കുന്നത്.

സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഏത് തലത്തിലേക്കും തരംതാഴുന്ന ചിന്താഗതിയുള്ള മനുഷ്യരെ കാണുമ്പോള്‍ അറപ്പുളവാകുന്നു എന്നാണ് തൃഷ സമൂഹമാധ്യമത്തില്‍ കുറിച്ചത്. നിയമനടപടി സ്വീകരിക്കുമെന്നും തൃഷ പറഞ്ഞു. സംഭവം വിവാദമായതോടെ രാജു തൃഷയോട് മാപ്പ് പറഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends