'എടാ മോനേ.. വിഷു നമ്മള്‍ തൂക്കി'; പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍
'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.
റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആദ്യ ഷോയ്ക്ക് ശേഷം ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. 'എടാ മോനേ വിഷു നമ്മള്‍ തൂക്കി' എന്നാണ് ധ്യാന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടത്തിന്‍ മറയത്ത്ഉസ്താദ് ഹോട്ടല്‍ ഒരുമിച്ചായിരുന്നുന്നെന്നും അന്നും തട്ടത്തിന്‍ മറയത്ത് ആയിരുന്നു വിന്നര്‍ ആയിരുന്നതെന്നും ധ്യാന്‍ പറയുന്നു.
'എടാ മോനേ.. വിഷു നമ്മള്‍ തൂക്കി. 12 വര്‍ഷം മുന്‍പേ ഒരു പെരുന്നാള്‍ സമയത്ത് രണ്ട് പടങ്ങള്‍ ഇറങ്ങി. തട്ടത്തിന്‍ മറയത്ത്ഉസ്താദ് ഹോട്ടല്‍. രണ്ടും ഗംഭീര പടങ്ങള്‍ ആയിരുന്നു. പക്ഷേ അപ്പോഴും നമ്മള്‍ തൂക്കി. ചരിത്രം ആവര്‍ത്തിക്കും.' എന്നാണ് ധ്യാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.