ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹത്തില്‍ രണ്ടാം വിവാഹം ; കാമുകിക്കായി രണ്ടു ഭാര്യമാരേയും ഉപേക്ഷിച്ച 58 കാരനെതിരെ പരാതി

ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹത്തില്‍ രണ്ടാം വിവാഹം ; കാമുകിക്കായി രണ്ടു ഭാര്യമാരേയും ഉപേക്ഷിച്ച 58 കാരനെതിരെ പരാതി
ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് രണ്ടുവിവാഹം ചെയ്ത്, ഇപ്പോള്‍ കാമുകിക്കായി രണ്ടുപേരേയും ഉപേക്ഷിച്ച 58കാരനെതിരെ പരാതി നല്‍കി ഭാര്യമാര്‍. ഖേഡയിലെ കത്‌ലാല്‍ ടൗണിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനും കാമുകിക്കും കാമുകിയുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഭാര്യമാര്‍ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ആദ്യ ഭാര്യയെ പരാതിക്കാരിയും രണ്ടാമത്തെ ഭാര്യയെ സാക്ഷിയുമാക്കി കത് ലാല്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം.

ഇയാളുടെ 18ാമത്തെ വയസില്‍ 15കാരിയെയാണ് ആദ്യം വിവാഹം ചെയ്തത്. ദമ്പതികളുടെ ആറുവര്‍ഷത്തെ ജീവതത്തില്‍ രണ്ട് പെണ്‍മക്കളുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് ആണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി മറ്റൊരു വിവാഹം കഴിക്കണമെന്ന് ആ?ഗ്രഹം ഇയാള്‍ പ്രകടിപ്പിച്ചു. വേറെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യം പ്രകടിപ്പിച്ചുകൊണ്ട് ഭാര്യയെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് 2000ല്‍ ആദ്യഭാര്യയുടെ സമ്മതത്തോടെ ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചു. രണ്ടാമത് വിവാഹം കഴിച്ചെങ്കിലും ആദ്യം ബന്ധം നിയമപരമായി ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് മക്കളാണുണ്ടായത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായിരുന്നു. നാല് മാസം മുമ്പ് ഇയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉള്ളതായി രണ്ടാമത്തെ ഭാര്യ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കാമുകിയെ സ്വന്തമാക്കാന്‍ ഇയാള്‍ രണ്ട് ഭാര്യമാരെയും ഉപേക്ഷിച്ചു. ശേഷം കാമുകിയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ ഭാര്യമാര്‍ ഇയാളും കാമുകിയും താമസിക്കുന്നിടത്ത് ചെന്ന് ഇരുവരെയും കാണുകയും മടങ്ങിവരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പക്ഷേ ഇയാളും കാമുകിയും ബന്ധുക്കളും ചേര്‍ന്ന് ഭാര്യമാരെ തല്ലിയോടിച്ചു. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Other News in this category



4malayalees Recommends