ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയെ അക്രമി അടിച്ചു വീഴ്ത്തി. വനിതാ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനു നേര്‍ക്കാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കോപ്പന്‍ഹേഗന്‍ നഗരത്തിലൂടെ നടക്കവേ എതിരേ വന്ന അക്രമി ഇവരെ തള്ളിയിടാന്‍ നോക്കുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ പ്രധാനമന്ത്രിയുടെ കഴുത്ത് ഉളുക്കിയിട്ടുണ്ട്.
സംഭവ സ്ഥലത്ത് വെച്ചതന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങളോ ആക്രമണത്തിനുള്ള പ്രേരണയോ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിലെ അംഗവും ഒരു പോലീസുകാരനും ചേര്‍ന്ന് അക്രമിയെ കീഴടക്കി. ഇയാളെ കോടതിയില്‍ ഹാരാക്കി.