ഖത്തറിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് വെസ്റ്റ് ബേയിലെ ഉമ്മു ബാബ് ടവറില്‍ തീപിടിത്തമുണ്ടായത്.
വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സിന് കീഴിലെ സുരക്ഷാ സേനകള്‍ അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടായ ഉടനെ തന്നെ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീപടര്‍ന്നു പിടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.