യൂറോപ്പ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മ്മനി, യു കെ, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ
സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു 'ഓര്‍മയില്‍ ഉമ്മന്‍ചാണ്ടി' എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച
സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശന്‍, എം എല്‍ എ നിര്‍വഹിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ താന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വഴികാട്ടി ആയി മുന്‍പേ നടന്നു നീങ്ങിയ ആളായിരുന്നു ശ്രീ. ഉമ്മന്‍ ചാണ്ടി എന്നും അധികാരം നിലനിര്‍ത്താന്‍ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധിക്കാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തുകൊണ്ട് ശ്രീ. വി ഡി സതീശന്‍ പറഞ്ഞു.
ചടങ്ങില്‍ എം എല്‍ എ മാരായ ശ്രീ. റോജി എം ജോണ്‍, ശ്രീ. സനീഷ് കുമാര്‍ ജോസഫ്, എ ഐ സി സി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനവര്‍ ശ്രീ. പി സരിന്‍, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ശ്രീമതി. മറിയ ഉമ്മന്‍, ഐ ഒ സി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ശ്രീ. അനുരാ മത്തായി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീ. അബിന്‍ വര്‍ക്കി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.
ഐ ഒ സി യൂറോപ്പ് വൈസ് ചെയര്‍മാന്‍ ശ്രീ. സിരോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ ഒ സി ജര്‍മ്മനി കേരള ചാപ്റ്റര്‍ പ്രസിഡന്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ശ്രീ. സണ്ണി ജോസഫ് സ്വാഗതവും, ഐ ഒ സി യു കെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍
ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അര്‍പ്പിച്ചു.
യൂറോപ്പിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ശീ. ജോയി കൊച്ചാട്ടി (ഐ ഒ സി സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ്), ശ്രീ. ലിങ്കിന്‍സ്റ്റര്‍ മാത്യു (ഐ ഒ സി അയര്‍ലണ്ട് പ്രസിഡന്റ്), ശ്രീ. സാഞ്ചോ മുളവരിക്കല്‍ (ഐ ഒ സി അയര്‍ലണ്ട് വൈസ് പ്രസിഡന്റ്), ശ്രീ. ടോമി തോണ്ടംകുഴി (ഐ ഒ സി സ്വിറ്റ്‌സര്‍ലന്‍ഡ് കേരള ചാപ്റ്റര്‍ പ്രസിഡന്റ്), ശ്രീ. സുജു ഡാനിയേല്‍ (ഐ ഒ സി യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റ്), ശ്രീ. ജിന്‍സ് തോമസ് (ഐ ഒ സി പോളണ്ട് പ്രസിഡന്റ്), ശ്രീ. ഗോകുല്‍ ആദിത്യന്‍ (ഐ ഒ സി പോളണ്ട് ജനറല്‍ സെക്രട്ടറി), ശ്രീ. അജിത് മുതയില്‍ (ഐ ഒ സി യു കെ വക്താവ്), ശ്രീ. ബോബിന്‍ ഫിലിപ്പ് (ഐ ഒ സി യു കെ കേരള ചാപ്റ്റര്‍) എന്നിവര്‍ ചടങ്ങില്‍ ശ്രീ.
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകരായ ജോസ് കുമ്പിളുവേലില്‍, അഗസ്റ്റിന്‍ ഇലഞ്ഞിപ്പള്ളി, ശ്രീമതി. ഷൈനു മാത്യൂസ് എന്നിവരും നിരവധി കോണ്‍ഗ്രസ് / ഐ ഒ സി പ്രവര്‍ത്തകര്‍, ഉമ്മന്‍ ചാണ്ടിയെ നെഞ്ചോടു ചേര്‍ത്ത സുമനസുകള്‍ എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമായി.