ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) നഴ്‌സ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഇന്ന് വൈകിട്ട്
ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) നഴ്‌സ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഇന്ന് വൈകിട്ട്. താല്‍ക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ഫാമിലി വിസയിലോ കമ്പനി വിസയിലോ ഉള്ളവര്‍ക്ക് സാധുവായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഉണ്ടെങ്കില്‍ അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ അധികൃതര്‍ അറിയിച്ചു.
സ്വകാര്യ, സര്‍ക്കാര്‍ ആരോഗ്യ മേഖലകളില്‍ നിലവില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും എച്ച്എംസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ജൂലൈ 25, വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബൈത്ത് അല്‍ ദിയാഫയില്‍ വച്ചാണ് വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടക്കുക. യോഗ്യരായവര്‍ സര്‍ട്ടിക്കറ്റ് കൊണ്ട് കൃത്യസമയത്ത് തന്നെ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തണം.
ഖത്തര്‍ ആരോഗ്യ മന്ത്രാലയം തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഒഴിവുകളുടെ വിവരങ്ങള്‍ പുറത്തിവിട്ടിരിക്കുന്നത്. ആപേക്ഷകന് ആവശ്യമായ യോഗ്യതകളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.