അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് വൈസ് പ്രസിഡന്റ് കമലാ പറഞ്ഞു. ഓരോ വോട്ടും സ്വന്തമാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യും. നവംബറില്‍ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു.
യു.എസ്. പ്രസിഡന്റ് മത്സരത്തില്‍നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റെ സ്ഥാനാര്‍ഥിയാകാനുള്ള വഴിതെളിഞ്ഞത്. അതേസമയം,കമല ഹാരിസിനെ അധിക്ഷേപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കമല 'തീവ്ര ഇടതുപക്ഷഭ്രാന്തി'യാണെന്നും അമേരിക്കയെ ഭരിക്കാന്‍ യോഗ്യയല്ലെന്നും നവംബര്‍ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കമലയെ തള്ളിക്കളയുമെന്നും ട്രംപ് നിര്‍ദേശിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം പ്രസിഡന്റ് ജോ ബൈഡന്‍ ഒഴിയുകയും പകരക്കാരിയായി കമല എത്തുകയുംചെയ്തശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ ആദ്യ തിരഞ്ഞെടുപ്പുപ്രചാരണയോഗത്തിലാണ് ട്രംപിന്റെ അധിഷേപം.
ഭരണത്തിലേറാന്‍ അവസരം ലഭിച്ചാല്‍ തീവ്ര ഇടതുപക്ഷചിന്താഗതിക്കാരിയാവയ കമല, രാജ്യത്തെ നശിപ്പിക്കുമെന്നും അത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.