കൂട്ടുകാരിയോട് പ്രണയത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഉപദേശിച്ചതിന്റെ പകയില്‍ ഇരുപത്തിനാലുകാരിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് . യുവതിയുടെ കൂട്ടുകാരിയുടെ കാമുകനാണ് പ്രതി. ബാംഗ്‌ളൂരില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസിലെ പ്രതി മധ്യപ്രദേശില്‍ വെച്ച് പിടിയില്‍ ആയി. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെ ചൊവ്വാഴ്ച പെയിങ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാത്രി 11 മണിക്കാണ് പ്രതി നുഴഞ്ഞു കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സ്ഥലത്ത് എത്തിയ പ്രതി വാതില്‍ മുട്ടുകയും, കൃതി വാതില്‍ തുറന്ന ഉടനെ കത്തി കൊണ്ട് തുടരെ കഴുത്തില്‍ കുത്തി വീഴ്ത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.