ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധനവ്

ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധനവ്

ഈ വര്‍ഷം ആദ്യ പകുതിയില്‍ ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കു പ്രകാരം 2.6 കോടി യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തത്.

2023 ല്‍ ഈ കാലയളവിലെ കണക്കനുസരിച്ച് 25 ശതമാനം കൂടുതലാണിത്. എയര്‍ ക്രാഫ്റ്റ് മൂവ്‌മെന്റില്‍ 19 ശതമാനവും കാര്‍ഗോ കൈകാര്യം ചെയ്യുന്നതില്‍ 12 ശതമാനവും വര്‍ദ്ധനയുണ്ട്.

Other News in this category



4malayalees Recommends