കൊടും ചൂടില്‍ ഏഴ് മണിക്കൂറോളം കാറില്‍ ; ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം

കൊടും ചൂടില്‍ ഏഴ് മണിക്കൂറോളം കാറില്‍ ; ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം
കൊടും ചൂടില്‍ ഏഴ് മണിക്കൂറോളം കാറില്‍ കഴിയേണ്ടി വന്ന ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടിയെ മറ്റൊരിടത്ത് താമസിക്കുന്ന പിതാവിന്റെ അടുത്ത് ആക്കണമെന്ന ആണ്‍കുട്ടിയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ച അയല്‍വാസി കുഞ്ഞിനെ യാവാപൈയിലക്ക് കുഞ്ഞിനെ കൊണ്ടുപോകുമ്പോഴാണ് സംഭവം. അയല്‍വാസിയുടെ കുടുംബ വീടിന് സമീപത്തായിരുന്നു കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്നത്. കാറിലെ ബാക്ക് സീറ്റിലിരുന്ന കുഞ്ഞ് ഉറങ്ങിപ്പോയി.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വീട്ടിലെത്തിയ അയല്‍വാസി കുഞ്ഞിനെ പിതാവിന്റെ അടുത്തേക്ക് കൊണ്ടു പോകാന്‍ മറന്നതോടെയാണ് കൊടും ചൂടില്‍ ആറ് മണിക്കൂറോളം കുട്ടി കാറില്‍ കിടക്കേണ്ടി വന്നത്. രാത്രി 9 മണിയോടെ അയല്‍വാസി കുഞ്ഞിനെ എപ്പോഴാണ് എത്തിക്കുന്നത് എന്ന് തിരക്കി കുട്ടിയുടെ പിതാവ് ഭാര്യയെ വിളിക്കുമ്പോഴാണ് കുഞ്ഞ് വീട്ടിലെത്തിയില്ലെന്ന വിവരം അമ്മ അറിയുന്നത്. ജോലി സ്ഥലത്തായിരുന്ന അമ്മ അയല്‍വാസിയെ വിളിച്ച് തിരക്കുമ്പോഴാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കാറില്‍ മറന്ന കാര്യം ഇയാളും തിരിച്ചറിയുന്നത്. കുഞ്ഞിനെ കാറിന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഏറെ വൈകി പോയിരുന്നു. ഫീനിക്‌സില്‍ നിന്ന് 65 മൈല്‍ വടക്കുള്ള കോര്‍ഡ്‌സ് ലേക്കില്‍ ചൊവ്വാഴ്ചത്തെ താപനില 98 ഡിഗ്രിയിലെത്തിയിരുന്നു.

Other News in this category



4malayalees Recommends