വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 357 ആയി, 206 ഓളം പേരെ കാണാനില്ല, ആറാം ദിവസവും തെരച്ചില്‍

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 357 ആയി, 206 ഓളം പേരെ കാണാനില്ല, ആറാം ദിവസവും തെരച്ചില്‍
കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനവും തുടരുന്നു. രുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 357 ആയി. 206 ഓളം പേരെ കാണാനില്ല. കഴിഞ്ഞ ദിവസം മാത്രം 18 മൃതദേഹങ്ങളാണ് ലഭിച്ചത്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.

മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധനയ്ക്കായി ഉപയോഗിക്കും.ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും.നിലവില്‍ ചൂരല്‍മലയില്‍ രാവിലെ കനത്ത മഴയാണ്.

മലപ്പുറത്ത് ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ 198 മൃതദേഹങ്ങളാണ് ലഭിച്ചത്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. മൃതദേഹങ്ങളില്‍ 37 പുരുഷന്‍മാരുടേതും 29 സ്ത്രീകളുടേതും ഏഴ് കുട്ടികളുടേതും ഉള്‍പ്പെടുന്നു.




Other News in this category



4malayalees Recommends