രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടന നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എക്‌സ്പ്രസ് ചാര്‍ജിങ് ഒരു യൂണിറ്റിന് 1.20 ദിര്‍ഹവും സ്ലോ ചാര്‍ജിന് ഒരു യൂണിറ്റിന് 70 ഫില്‍സുമാണ് നിരക്ക്. ഇതിന് മപുറമേ നികുതിയും നല്‍കണം.
ഏകീകരിച്ച ചാര്‍ജിങ് ഫീസ് എന്നുമുതല്‍ ഈടാക്കുമെന്നു പ്രഖ്യാപിച്ചിട്ടില്ല. ഇ വാഹന ചാര്‍ജിങ് ഫീസ് ഏകീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ജൂലൈ 8ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ചാര്‍ജിങ്ങിന് ഫീസ് ഈടാക്കാനുള്ള തീരുമാനം അടുത്ത മാസം നിലവില്‍ വരുമെന്നാണ് അനൗദ്യോഗിക വിവരം.