താജ്മഹലില്‍ ജലാരാധന നടത്തി ശേഷം കാവി പതാക ഉയര്‍ത്തി; യുവതിയെ കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ്

താജ്മഹലില്‍ ജലാരാധന നടത്തി ശേഷം കാവി പതാക ഉയര്‍ത്തി; യുവതിയെ കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ്
താജ്മഹലില്‍ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലില്‍ ജലാരാധന നടത്തുകയും കാവി പതാക ഉയര്‍ത്തുകയും ചെയ്തതിനാണ് വലതുപക്ഷ സംഘടനയായ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്എം) ബന്ധമുള്ള മീരാ റാത്തോഡിനെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്തത്.

യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകള്‍ പകര്‍ത്തിയ ആളെ ഞങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു. ഉടന്‍ തന്നെ യുവതിയെ പോലീസിന് കൈമാറുകയും സംഭവത്തെക്കുറിച്ച് ഔപചാരികമായി പരാതി നല്‍കുകയും ചെയ്യുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്‍പ്പെട്ട താജ് മഹലില്‍ സമാനമായ ആചാരം നടത്തിയെന്നാരോപിച്ച് രണ്ട് ദിവസം മുമ്പ് ഇതേ സംഘടനയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Other News in this category



4malayalees Recommends