പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രകോപനത്തിനും മുതിരരുതെന്ന് യുഎഇയിലെ തങ്ങളുടെ പൗരന്മാരോട് ബംഗ്ലാദേശ് എംബസി ആവശ്യപ്പെട്ടു.
തികഞ്ഞ ആത്മസംയമനം പാലിക്കണം. യുഎഇ നിയമങ്ങള്‍ അനുസരിക്കണമെന്നും എംബസിയും ദുബായ് കോണ്‍സുലേറ്റും നിര്‍ദ്ദേശിച്ചു. കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനം നടത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും യുഎഇ കര്‍സനമായി നിരോധിച്ചിരിക്കുകയാണ്.
പ്രതിഷേധങ്ങളുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.
കഴിഞ്ഞ മാസം ബംഗ്ലാദേശ് പൗരന്മാര്‍ നിയമം ലംഘിച്ചു സംഘടിച്ചതിനെതിരെ യുഎഇ കടുത്ത നടപടി എടുത്തിരുന്നു. അനിഷ്ട സംഭവങ്ങളില്‍ 56 ബംഗ്ലാദേശ് പൗരന്മാരെയാണ് ജയിലിലടച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവു വിധിച്ചു.