12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ ആദ്യം തീരുമാനിച്ചത്: പൃഥ്വിരാജ്

12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ ആദ്യം തീരുമാനിച്ചത്: പൃഥ്വിരാജ്
മലയാള സിനിമ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'എമ്പുരാന്‍'. സമീപകാല മലയാള സിനിമയില്‍ 'ലൂസിഫര്‍' എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹന്‍ലാല്‍ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ എന്ന താരത്തെയും ഒരു പരിധി വരെ മോഹന്‍ലാല്‍ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫര്‍.

എന്നാല്‍ ഇപ്പോഴിതാ 12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ എടുക്കാന്‍ പ്ലാന്‍ ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അത്തരത്തില്‍ ഓര്‍ഗാനിക് ആയി പ്രീക്വലും സ്വീകലും സംഭവിക്കുന്ന സിനിമകള്‍ ഇന്ന് കുറവാണെന്നും പൃഥ്വിരാജ് പറയുന്നു.

''ഈയടുത്തായി കണ്ടുവരുന്ന ഒരു ട്രെന്‍ഡാണ് പല സിനിമകള്‍ക്കും സീക്വലും പ്രീക്വലും അനൗണ്‍സ് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം സിനിമകളും കൊമേഴ്സ്യല്‍ സാധ്യത മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. കാരണം, ഒരു സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടെന്ന് അറിയിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യഭാഗത്തിന്റെ ബിസിനസിനെ അത് വലിയ രീതിയില്‍ സഹായിക്കും.

വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമേ ഓര്‍ഗാനിക്കായി സീക്വല്‍ സംഭവിക്കുന്നുള്ളൂ. ഉദാഹരണത്തിന്, ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മൂന്ന് പാര്‍ട്ടില്‍ ചെയ്യേണ്ടി വരുമെന്ന് ആദ്യമേ അതിന്റെ തിരക്കഥാകൃത്തിനും എനിക്കും അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ 12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ എടുക്കാന്‍ പ്ലാന്‍ ചെയ്തത്. അതുപോലെ ഓര്‍ഗാനിക്കായി സീക്വല്‍ അല്ലെങ്കില്‍ പ്രീക്വലുണ്ടാകുന്ന സിനിമകള്‍ കുറവാണ്.'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

Other News in this category



4malayalees Recommends