വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരാന്‍ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച് കുട്ടികളുടെ കുറിപ്പ്. 'സര്‍, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പോവുകയാണ്', എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നുവെന്നും അതിനാല്‍ മിക്കവാറും മാസങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കുന്ന വീടാണിതെന്നും കോഴഞ്ചേരി സെക്ഷനിലെ ലൈന്‍മാന്‍ ബിനീഷ് പറഞ്ഞു.
കുറിപ്പില്‍ കണ്ട നമ്പറില്‍ ലൈന്‍മാന്‍ വിളിച്ചപ്പോള്‍ വീട്ടിലെ ഗൃഹനാഥനെ കിട്ടി. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുന്‍പേ മക്കള്‍ എഴുതിയതാണെന്നും അവിടെ വെച്ചിരിക്കുന്ന പണം എടുത്തോളാനും ഗൃഹനാഥന്‍ പറഞ്ഞു. 461 രൂപയായിരുന്നു കുടിശ്ശികയെന്ന് ലൈന്‍മാന്‍ പറഞ്ഞു.
തികച്ചും ദരിദ്രമായ സാഹചര്യത്തില്‍ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അച്ഛനും മക്കളും കഴിയുന്നത്. വീട്ടില്‍ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്. തയ്യല്‍ക്കട ജീവനക്കാരനാണ് ഗൃഹനാഥന്‍. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അവരുടെ അമ്മയെ മൂന്ന് വര്‍ഷം മുന്‍പ് കാണാതായതാണ്. തയ്യല്‍ കടയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇതില്‍ നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട്? കൊണ്ടുപോകുന്നത്?. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്.
കുട്ടികള്‍ക്ക് പല മാസങ്ങളിലും സ്‌കൂളില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഫ്യൂസ് ഈരിയതിനെ തുടര്‍ന്ന് ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് അ?പേക്ഷ എഴുതിയതെന്നാണ് കുട്ടികള്‍ പറഞ്ഞത്. ഏറെ വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറുള്ളതെന്നും രണ്ടും മൂന്നും ദിവസും അച്ഛനും മക്കളും ഇരുട്ടത്ത് ഇരിക്കാറുണ്ടെന്നും ലൈന്‍മാന്‍ പറഞ്ഞു.