കാമുകിയുടെ പിറന്നാളിന് ഐഫോണ്‍ സമ്മാനിക്കാന്‍ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു വിറ്റു ; 9ാം ക്ലാസുകാരന്‍ പിടിയില്‍

കാമുകിയുടെ പിറന്നാളിന് ഐഫോണ്‍ സമ്മാനിക്കാന്‍ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു വിറ്റു ; 9ാം ക്ലാസുകാരന്‍ പിടിയില്‍
കാമുകിയുടെ പിറന്നാളിന് ഐഫോണ്‍ സമ്മാനിക്കാനും പിറന്നാള്‍ പാര്‍ട്ടി നടത്താനും ഒമ്പതാം ക്ലാസുകാരന്‍ അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ നജഫ്ഗഡില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡല്‍ഹി പൊലീസ് പിടികൂടി.

അജ്ഞാതന്‍ നടത്തിയ വീട് മോഷണം സംബന്ധിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അമ്മ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരനെ പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. കുട്ടി തന്റെ അമ്മയുടെ സ്വര്‍ണ്ണ കമ്മല്‍, സ്വര്‍ണ്ണ മോതിരം, സ്വര്‍ണ്ണ ചെയിന്‍ എന്നിവ കക്രോള പ്രദേശത്തെ രണ്ട് വ്യത്യസ്ത സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് വിറ്റു. ആ പണം ഉപയോഗിച്ചാണ് കുട്ടി തന്റെ കാമുകിക്ക് വേണ്ടി ആപ്പിള്‍ ഐഫോണ്‍ വാങ്ങുകയും ചെയ്തു. ഇതില്‍ കമല്‍ വര്‍മ്മ എന്ന സ്വര്‍ണപ്പണിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു സ്വര്‍ണ്ണ മോതിരവും കമ്മലും കണ്ടെടുക്കുകയും ചെയ്തു.

ഓഗസ്റ്റ് 3 നാണ് കുട്ടിയുടെ അമ്മ തന്റെ വീട്ടില്‍ മോഷണം നടന്നുവെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ആഗസ്ത് 2 ന് രാവിലെ 8 നും 3 നും ഇടയില്‍ അജ്ഞാതന്‍ തന്റെ വീട്ടില്‍ നിന്ന് രണ്ട് സ്വര്‍ണ്ണ ചെയിനുകളും ഒരു ജോടി സ്വര്‍ണ്ണ കമ്മലും ഒരു സ്വര്‍ണ്ണ മോതിരവും മോഷ്ടിച്ചതായി അവര്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിച്ചു. അന്വേഷണത്തില്‍, സിസിടിവി ദൃശ്യങ്ങളില്‍ പരാതിക്കാരിയുടെ വീടിന് സമീപം സംശയാസ്പദമായ ഒന്നും പൊലീസിന് കണ്ടെത്താനായില്ല.

കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായി എന്തെങ്കിലും സൂചനകള്‍ക്കായി സംഘം അയല്‍പക്കത്ത് കൂടുതല്‍ പരിശോധിച്ചെങ്കിലും പറഞ്ഞ സമയത്ത് ഒന്നും നടന്നതായി കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. അതിനിടെ മോഷണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ പങ്കിനെ കുറിച്ച് പൊലീസിന് സംശയം ഉയര്‍ന്നു.

ഈ സമയമാണ് തന്റെ മകനെ കാണാനില്ലെന്ന വിവരം അമ്മ ശ്രദ്ധിക്കുന്നത്. പിന്നീട് മകനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒമ്പതാം ക്ലാസുകാരന്റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ അവരില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല. അതിനിടെ ഒമ്പതാം ക്ലാസുകാരന്‍ 50,000 രൂപയുടെ പുതിയ ഐഫോണ്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇവിടെ നിന്നെല്ലാം കുട്ടി രക്ഷപെടുകയായിരുന്നു. അതിനിടെ കുട്ടി ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ വീട്ടിലെത്തുമെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയെ പിടികൂടി. തിരച്ചിലില്‍ കുട്ടിയുടെ പക്കല്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ മൊബൈല്‍ കണ്ടെടുത്തു. താന്‍ മോഷിടിച്ചിട്ടില്ലെന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ മോഷ്ടിച്ച സ്വര്‍ണം രണ്ട് സ്വര്‍ണപ്പണിക്കാര്‍ക്ക് വിറ്റതായി പിന്നീട് കുട്ടി സമ്മതിച്ചു.

Other News in this category



4malayalees Recommends