രാജ്യത്തെ താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍. ഭവന പ്രതിസന്ധിയും, വിദേശ വിദ്യാര്‍ത്ഥികളുടെയും താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ കാനഡയിലേക്കുള്ള ശക്തമായ ഒഴുക്കും ഈ നീക്കത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആലോചനയിലാണ്.
ഇതിന് പുറമെയാണ് പുതിയ നീക്കം. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍ സംവിധാനങ്ങളിലെ പിഴവുകളും ദുരുപയോഗവും തടയുന്നതിനുള്ള പരിഹാര നടപടികളും സ്വീകരിക്കും.രാജ്യത്തെ വിദേശ തൊഴിലാളികളെ മുതലെടുക്കുകയും നിയമാനുസൃതമല്ലാത്ത ബിസിനസുകള്‍ക്കായി അവരെ ഉപയോഗപ്പെടുത്തുകയും
ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത്തരത്തില്‍ ടെമ്പററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലെ ദുരുപയോഗവും വഞ്ചനയും തടയാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡ അറിയിച്ചു.
കാനഡയില്‍ കഴിവുള്ള തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കാന്‍ ഠഎണ പ്രോഗ്രാം ഉപയോഗിക്കാനാവില്ല, കൂടാതെ സിസ്റ്റത്തിനുള്ളിലെ ദുരുപയോഗവും വഞ്ചനയും ഇല്ലാതാക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തുടര്‍നടപടികള്‍ സ്വീകരിക്കും.