ഉത്സവത്തിന്റെ പോസ്റ്ററില്‍ മിയാ ഖലീഫയുടെ ചിത്രം; വിവാദമായതോടെ പോസ്റ്റര്‍ നീക്കം ചെയ്തു

ഉത്സവത്തിന്റെ പോസ്റ്ററില്‍ മിയാ ഖലീഫയുടെ ചിത്രം; വിവാദമായതോടെ പോസ്റ്റര്‍ നീക്കം ചെയ്തു
തമിഴ്നാട് കാഞ്ചീപുരത്ത് ക്ഷേത്ര ഉത്സവ പോസ്റ്ററില്‍ മുന്‍ പോണ്‍ താരം മിയാ ഖലീഫയുടെ ചിത്രം. 'ആടി പെരുക്ക്' ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് മിയാ ഖലീഫയുടെ ചിത്രം ഉപയോഗിച്ചത്. പാല്‍ പാത്രം തലയില്‍ വച്ചുകൊണ്ട് നടി നില്‍ക്കുന്നതായുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

അമ്മന്‍ ദേവി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ ഭാഗമായാണ് ആടി പെരുക്ക് ഉത്സവം തീരുമാനിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററിന്റെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും പോസ്റ്റര്‍ നീക്കം ചെയ്യുകയും ചെയ്തു. പോസ്റ്ററില്‍ മിയാ ഖലീഫയുടെ ചിത്രം എങ്ങനെ വന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ബോധപൂര്‍വമായാണോ നടിയുടെ ചിത്രം ക്ഷേത്ര ഉത്സവത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends