പാരിസ് ഒളിംപിക്‌സില്‍ നീരജ് ചോപ്രയുടെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി താരത്തിന്റെ പിതാവ് സതീഷ് കുമാര്‍. ഈ ദിവസം പാകിസ്താന്റേതാണെന്ന് നീരജിന്റെ പിതാവ് പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ ദിവസമുണ്ട്. എന്നാല്‍ നാം വെള്ളി മെഡല്‍ സ്വന്തമാക്കി. അതില്‍ അഭിമാനിക്കുന്നുവെന്നും സതീഷ് കുമാര്‍ പ്രതികരിച്ചു.
പാരിസ് ഒളിംപിക്‌സ് ഫൈനലില്‍ നീരജ് തന്റെ കരിയറില്‍ ഏറ്റവും മികച്ച ത്രോയായ 89.45 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിച്ചിരുന്നു. യോ?ഗ്യത റൗണ്ടില്‍ കുറിച്ച 89.34 മീറ്റര്‍ ദൂരമെന്ന പ്രകടനമാണ് നീരജ് മറികടന്നത്. എന്നാല്‍ പാകിസ്താന്റെ അര്‍ഷാദ് നദീം ഒളിംപിക്‌സ് റെക്കോര്‍ഡോടെ 92.97 എന്ന ദൂരത്തിലേയ്ക്ക് ജാവലിന്‍ പായിച്ചു.
പാരിസ് ഒളിംപിക്‌സില്‍ ഒരു വെള്ളിയിലും നാല് വെങ്കലവും ഉള്‍പ്പടെ അഞ്ച് മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 64-ാമതാണ്. 30 സ്വര്‍ണവും 38 വെള്ളിയും 35 വെങ്കലവും ഉള്‍പ്പടെ 103 മെഡലുകളുമായി അമേരിക്കയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. 29 സ്വര്‍ണമടക്കം 73 മെഡലുകളുള്ള ചൈന രണ്ടാം സ്ഥാനത്തുണ്ട്.