'അര്‍ഷാദും എനിക്ക് മകനെ പോലെ ആണ്'; നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍

'അര്‍ഷാദും എനിക്ക് മകനെ പോലെ ആണ്'; നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍
ഇത്തവണത്തെ പാരീസ് ഒളിമ്പിക്‌സിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. പാകിസ്ഥാന്‍ താരമായ അര്‍ഷാദ് നദീം ആണ് ഇത്തവണത്തെ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ജേതാവായത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ഏക സ്വര്‍ണ മെഡല്‍ നേടിയ താരമായിരുന്നു നീരജ് ചോപ്ര. ഇത്തവണ താരത്തിന് രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. നീരജ് ചോപ്ര 89.45 മീറ്റര്‍ എറിഞ്ഞാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എന്നാല്‍ താരത്തിനെ അമ്മയുടെ വാക്കുകള്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

നീരജ് ചോപ്രയുടെ 'അമ്മ സരോജ് ദേവി പറയുന്നത് ഇങ്ങനെ:

''വെള്ളി മെഡല്‍ നേടാനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം ഉണ്ട്. സ്വര്‍ണ മെഡല്‍ നേടിയ അര്‍ഷാദും എനിക്ക് എന്റെ മകനെ പോലെ തന്നെ ആണ്. അവനും ഇത് നേടാന്‍ ഒരുപാട് കഷ്ട്ടപെട്ടു'' സരോജ് ദേവി പറഞ്ഞു.

അമ്മയുടെ വാക്കുകള്‍ പാകിസ്ഥാന്‍ ജനങ്ങള്‍ മാത്രമല്ല ലോകമെമ്പാടും ഉള്ള ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതാണ് സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ് എന്നും, നീരജിന്റെ അമ്മയോടുള്ള സ്‌നേഹവും പാകിസ്ഥാന്‍ ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്. ഇന്നലത്തെ മത്സരം ഓണ്‍ലൈന്‍ വഴി കണ്ടത് 4.1 കോടി ജനങ്ങള്‍ ആയിരുന്നു. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ എപ്പോഴും വ്യൂവേഴ്‌സ് കൂടുതല്‍ ആയിരിക്കും.

മത്സരത്തില്‍ നീരജ് എറിഞ്ഞ ആറ് ത്രോയില്‍ അഞ്ചെണ്ണവും ഫൗള്‍ ത്രോ ആയിരുന്നു. താരം എറിഞ്ഞ രണ്ടാമത്തെ ത്രോയിലാണ് 89.45 മീറ്റര്‍ ദൂരത്തില്‍ അദ്ദേഹത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ താരത്തിനും ഫൗള്‍ ത്രോകള്‍ കുറെ ഉണ്ടായിരുന്നു. അര്‍ഷാദും എറിഞ്ഞ രണ്ടാമത്തെ ത്രോയില്‍ 92.97 മീറ്റര്‍ ദൂരത്തിലാണ് അദ്ദേഹം സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സില്‍ റെക്കോര്‍ഡ് നേടിയാണ് പാകിസ്ഥാന്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്.

Other News in this category



4malayalees Recommends