വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്; ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവും മരിച്ചു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്; ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവും മരിച്ചു
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുതുരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഭര്‍ത്താവും പിന്നീട് മരിച്ചു. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. 19 വയസുകാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലുള്ള (കെ.ജി.എഫ്) ഒരു ഹാളില്‍ വെച്ച് ഇവരുടെ വിവാഹം. ഇരുവരും ബന്ധുക്കള്‍ക്കൊപ്പം ഏതാനും മണിക്കൂറുകള്‍ അവിടെ ചെലവഴിച്ച ശേഷം പിന്നീട് നവീന്‍, ലിഖിതയെയും അവരുടെ ബന്ധുക്കളെയും തന്റെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെ വെച്ച് ഇവര്‍ ഭക്ഷണം കഴിച്ച ശേഷം നവീനും ലിഖിതയും ആ വീട്ടിലെ ഒരു മുറിയില്‍ കയറി. അകത്തു നിന്ന് വാതിലടച്ച് അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ അകത്തുനിന്ന് ഇരുവരുടെയും നിലവിളി ഉയര്‍ന്നു.

ബന്ധുക്കള്‍ ഓടിയെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ നവീന്‍ കത്തികൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് കണ്ടത്. ഏറെനേരം പരിശ്രമിച്ചാണ് വാതില്‍ തകര്‍ത്ത് ബന്ധുക്കള്‍ക്ക് അകത്ത് കടക്കാനായത്. അപ്പോഴേക്കും ലിഖിത രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.

നവീന്റെ ശരീരത്തിലും കാര്യമായ പരിക്കുകളുണ്ടായിരുന്നു. ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ വൈകിയത് കാരണം ബന്ധുക്കള്‍ ഒരു ഓട്ടോറിക്ഷയില്‍ ഇരുവരെയും കയറ്റി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ ലിഖിതയുടെ മരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു.

Other News in this category



4malayalees Recommends