അവള്‍ ഈ കുടുംബം തകര്‍ക്കും'; വിവാഹനിശ്ചയത്തിന് പിന്നാലെ ശോഭിതയ്ക്ക് കടുത്ത സൈബര്‍ ആക്രമണം

അവള്‍ ഈ കുടുംബം തകര്‍ക്കും'; വിവാഹനിശ്ചയത്തിന് പിന്നാലെ ശോഭിതയ്ക്ക് കടുത്ത സൈബര്‍ ആക്രമണം
നാഗചൈതന്യയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം ശോഭിത ധൂലിപാലയ്ക്ക് കടുത്ത സൈബര്‍ ആക്രമണം. നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ക്കും, അവരുടെ ജീവിതത്തില്‍ ഇനി സന്തോഷമുണ്ടാകില്ല, ഇരുവരും തമ്മില്‍ ചേരില്ല തുടങ്ങീ നിരവധി അധിക്ഷേപകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.

സാമന്തയുടെ പേരിലും ശോഭിതയയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പര്‍ താരവുമായ നാഗാര്‍ജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

നാഗചൈതന്യയും ശോഭിതയും വളരെ കാലമായി പ്രണയത്തിലായിരുന്നു. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്.

ഇതിന് പിന്നാലെയാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലായത്. ബോളിവുഡ് താരമായ ശോഭിത മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രത്തിലെ നായിക വേഷം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends