മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ചെകുത്താന്‍ എന്ന യൂട്യൂബര്‍, പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് അറസ്റ്റില്‍. താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയെ തുടര്‍ന്നാണ് അജുവിനെതിരെ കേസ് എടുത്തത്.
ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം, കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.