സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മക്കളായ തൈമൂര്‍, ജെഹ് അലി എന്നിവരുടെ നാനിയാണ് ലളിതാ ഡിസില്‍വ. തൈമൂറിന്റെ നാനിയായി ജോലി ചെയ്യാന്‍ ആരംഭിച്ചത് മുതല്‍ ലളിതയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ പ്രതിഫലം തനിക്ക് ലഭിക്കുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ വരെ എത്തിയിട്ടുണ്ട് എന്നാണ് ലളിത പറയുന്നത്.
എട്ട് വര്‍ഷത്തോളം തൈമൂറിന്റെയും ജെഹിന്റെയും പീഡിയാട്രിക് നഴ്‌സായി ലളിത ജോലി ചെയ്തിരുന്നു. പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്ന ശമ്പളവുമായി വരെ ആളുകള്‍ താരതമ്യം ചെയ്തു. അത് കിട്ടിയാല്‍ മതിയെന്ന് ഞാനും പറഞ്ഞു. ഞാന്‍ 24×7 ജോലി ചെയ്യുന്നു, അവധിയില്ല, രാപകല്‍ ഡ്യൂട്ടിയിലാണ്.
ഏതൊരു കോര്‍പ്പറേറ്റ് വ്യക്തിയും എക്സിക്യൂട്ടീവിനും വാരാന്ത്യങ്ങള്‍, കുടുംബ അവധികള്‍, ദീപാവലി, ക്രിസ്മസ് എല്ലാം ലഭിക്കും. എനിക്ക് എന്താണ് ലഭിക്കുന്നത്? ദീപാവലി, ക്രിസ്മസ്, വേനല്‍ അവധികള്‍ ഉണ്ടെങ്കില്‍ ഞാന്‍ നാടിന് പുറത്താണ്. അതുകൊണ്ട് അത്രയും പണം ലഭിക്കാന്‍ എനിക്ക് അവകാശമുണ്ട്.
എന്റെ ബന്ധുക്കള്‍ പോലും പറയും 'ലളിതാ, നിങ്ങള്‍ക്ക് പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളമുണ്ട്' എന്ന്. സിഇഒ മുതലുള്ള എല്ലാവര്‍ക്കും ഒരു ഷെഡ്യൂള്‍ ഉണ്ട്. പക്ഷേ ഞങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. നമുക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ ഒരു ഇടവേള മാത്രമേ ലഭിക്കൂ, അതിനാല്‍ അത്രയും പണം സമ്പാദിക്കുന്നതില്‍ അര്‍ഹതയുടെ പ്രശ്നമില്ല.
ഞങ്ങളുടെ ജോലി എളുപ്പമല്ല. ഉയര്‍ന്ന പ്രൊഫൈല്‍ കുടുംബത്തോടൊപ്പമായതിനാല്‍ കുട്ടികളുടെ മേല്‍നോട്ടം വളരെ ശ്രദ്ധയോടെ വഹിക്കണം. രാത്രിയില്‍ ഞാന്‍ ഒരു ദിവസം 4-5 തവണയെങ്കിലും ഉണരും. വളരെ കുറച്ചാണ് ഞാന്‍ ഉറങ്ങിയിരുന്നത് എന്നാണ് ലളിത പ്രതികരിച്ചത്.