ജിപിമാരുടെ അപര്യാപ്തത മൂലം വലയുകയാണ് രോഗികള്‍. പലപ്പോഴും നീണ്ട കാത്തിരിപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം തുടരുകയാണ്. ഓസ്‌ട്രേലിയയിലേക്കെത്തുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയക്കാരുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഡോക്ടര്‍മാര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഏജ്ഡ് കെയര്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2028 ഓടെ 1900ല്‍ അധികവും 2048 ഓടെ ആറായിരത്തിലധികവും ഫുള്‍ടൈം ജിപിമാരുടെ കുറവ് ദേശീയ തലത്തിലുണ്ടാകുമെന്ന് സപ്ലൈ ആന്‍ഡ് ഡിമാന്‍ഡ് ഓഗസ്ത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.