ഫ്‌ലാറ്റില്‍ നിന്ന് നായ ദേഹത്ത് വീണ് കുട്ടി മരിച്ച സംഭവം: ഉടമ ഇസ്മായിലില്‍ നിന്നും പൊലീസ് സംരക്ഷണം തേടി കുട്ടിയുടെ കുടുംബം

ഫ്‌ലാറ്റില്‍ നിന്ന് നായ ദേഹത്ത് വീണ് കുട്ടി മരിച്ച സംഭവം: ഉടമ ഇസ്മായിലില്‍ നിന്നും പൊലീസ് സംരക്ഷണം തേടി കുട്ടിയുടെ കുടുംബം
കഴിഞ്ഞ ദിവസം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നും നായ ദേഹത്ത് വീണ് മരിച്ച മൂന്ന് വയസുകാരിയുടെ കുടുംബം പൊലീസ് സംരക്ഷണം തേടി. നായയുടെ ഉടമയായ സൊഹാര്‍ ഇസ്മായില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആവശ്യം. പ്രതിയായ ഇസ്മായിലിന്റെ കുടുംബം സ്വാധീനമുളളവരാണെന്നും പകപോക്കുമെന്ന് ഭയമുണ്ടെന്നും ചൂണ്ടികാട്ടിയാണ് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ആഴ്ചയാണ്, അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് നായ വീണ് മൂന്ന് വയസുകാരി മരിച്ചത്. താനെ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നായയെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നായയുടെ ഉടമ സോഹര്‍ ഇസ്മായില്‍ സയ്യദിനെ (24) വ്യാഴാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സയ്യദിന് എതിരെയും മറ്റ് മൂന്ന് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ പരാതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാല്‍ കേസ് എടുക്കുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നില്ലെന്നാണ് കുടുംബം പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെയാണ് ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു

Other News in this category



4malayalees Recommends