ഡേ കെയര്‍ സെന്ററിലെ രണ്ടു കുട്ടികള്‍ ഗേറ്റിന് പുറത്തേക്ക് പോയതില്‍ നടപടി. ഗോള്‍ഡ് കോസ്റ്റ് ഡേകെയര്‍ അധികൃതര്‍ക്ക് സൗത്ത് പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി 13500 ഡോളര്‍ പിഴ ചുമത്തി.
മൂന്നു വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഡേ കെയര്‍ സെന്ററിന്റെ ഔട്ട്‌ഡോര്‍ കളിസ്ഥലത്തു തുറന്നിരുന്ന എമര്‍ജന്‍സി ഗേറ്റിലൂടെയാണ് പുറത്തുപോയത്. 2022 സെപ്തംബറിലാണ് സംഭവം. കുട്ടികള്‍ കാര്‍ പാര്‍ക്കിലൂടെ ഫുട്പാത്തിലെത്തി. ഇവിടെ വച്ച് ഒരു യാത്രക്കാരന്‍ കുട്ടികളെ കണ്ടെത്തി. ഇതോടെയാണ് വലിയ അപകടം ഒഴിവായത്.
ഡേ കെയര്‍ സര്‍വീസിലെ സേവനം തൃപ്തികരമല്ലെന്നും കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിച്ചെന്നും കോടതി വ്യക്തമാക്കി. കുട്ടികള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണെന്നും അശ്രദ്ധ പാടില്ലെന്നും കോടതി താക്കീത് നല്‍കി.