ഓസ്‌ട്രേലിയക്കാര്‍ക്ക് പുതിയ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി പങ്കിടാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ട്രസ്റ്റ് എക്‌സ്‌ചേഞ്ച് എന്ന പേരിലുള്ള ഈ പദ്ധതി മൈ ഗവ്. ഡിജിറ്റല്‍ വാലറ്റിലൂടെ ലഭ്യമാകും. പുതിയ പദ്ധതിയിലൂടെ വ്യക്തികളുടെ ജനന തിയതി, വിലാസം, പൗരത്വം, വിസ സ്റ്റാറ്റസ് എന്നീ വിവരങ്ങള്‍ ശേഖരിക്കുകയും അവയ്ക്ക് ഡിജിറ്റല്‍ ടോക്കണുകള്‍ നല്‍കുകയും ചെയ്യും. അതുവഴി ഉപഭോക്താക്കളുടെ ഡിജിറ്റല്‍ രേഖകളുടെ വിവരങ്ങള്‍ സൂക്ഷിക്കാതെ തന്നെ ഒരാളുടെ ഐഡന്റിറ്റി പരിശോധിക്കാനാകും.
എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സഹായമാകുമെന്നു ഒരു വിഭാഗം വിമര്‍ശിക്കുന്നുണ്ട്.