10 വയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍ ; കഴിഞ്ഞ ദിവസം ചേലക്കരയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കൂടി ആത്മഹത്യ ചെയ്തിരുന്നു

10 വയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍ ; കഴിഞ്ഞ ദിവസം ചേലക്കരയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കൂടി ആത്മഹത്യ ചെയ്തിരുന്നു
ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പത്ത് വയസുകാരനെ വീടിനുള്ളിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചീപ്പാറ സ്വദേശി സിയാദ്- ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.

കഴിഞ്ഞദിവസം മേഖലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് ചേലക്കര വട്ടുള്ളിയില്‍ തുടുമേല്‍ റെജി-ബ്രിസിലി ദമ്പതികളുടെ മകള്‍ പത്തുവയസുകാരി എല്‍വിന മരിച്ചത്. മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മുള്ളൂര്‍ക്കര മണ്ഡലംകുന്ന് സ്വദേശി വണ്ടിപ്പറമ്പില്‍ വീട്ടില്‍ ദിനേശന്റെ മകന്‍ 17കാരന്‍ ദിവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Other News in this category



4malayalees Recommends