ഒളിംപിക്‌സില്‍ മികച്ച വിജയം നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പ്. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സിഡ്‌നി വിമാനത്താവളത്തിലെത്തിയാണ് താരങ്ങളെ സ്വീകരിച്ചത്.
ഒളിംപിക്‌സില്‍ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.18 സ്വര്‍ണ്ണവും 19 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച പ്രകടനമാണ് പാരിസില്‍ ഇക്കുറി കാഴ്ചവച്ചത്.
ടീമിലെ ഓരോ അംഗങ്ങളും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. മെഡല്‍ നേടാത്തവരും രാജ്യത്തിന് അഭിമാനകരമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.