അയക്കാത്ത പാര്‍സലിന്റെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം ; കിടിലന്‍ മറുപടി നല്‍കി തട്ടിപ്പ് സംഘത്തെ ഓടിച്ച് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍

അയക്കാത്ത പാര്‍സലിന്റെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം ; കിടിലന്‍ മറുപടി നല്‍കി തട്ടിപ്പ് സംഘത്തെ ഓടിച്ച് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍
അയക്കാത്ത പാര്‍സലിന്റെ പേരില്‍ തട്ടിപ്പ്. പാഴ്സലില്‍ നിയമവിരുദ്ധ വസ്തുവുണ്ടെന്നും മുംബൈ സ്റ്റേഷനില്‍ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു വ്യാജ ഫോണ്‍ സന്ദേശമെത്തുന്നത്. മലപ്പുറം വളാഞ്ചേരി സ്വദേശിയും കൊച്ചിയിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് അഷ്റഫിനാണ് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്.

കഴിഞ്ഞ ദിവസമാണ് മുഹമ്മദിന് ഫോണ്‍കോള്‍ വന്നത്. അന്തര്‍ദേശീയ പാഴ്സല്‍ കമ്പനിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം മുഹമ്മ?ദിനോട് പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. ചെന്നൈയില്‍ നിന്ന് മുംബൈക്ക് പാഴ്സല്‍ അയച്ചിട്ടുണ്ടോ എന്ന സംഘത്തിന്റ ചോദ്യത്തിന് ഇല്ലെന്ന് ഹിന്ദിയില്‍ തന്നെ മുഹമ്മദ് മറുപടി നല്‍കി. പാഴ്സലില്‍ മുഹമ്മദിന്റെ നമ്പരും അഡ്രസുമാണ് വെച്ചിരിക്കുന്നത് എന്നാണ് തട്ടിപ്പ് സംഘം മുഹമ്മ?ദിനെ അറിയിച്ചത്.

പാഴ്‌സലില്‍ നിയമവിരുദ്ധ വസ്തുവുണ്ടെന്നും കമ്പനി നയമനുസരിച്ച് പൊലീസിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ മുഹമ്മദ് തിരിച്ച് പ്രതികരിക്കുകയായിരുന്നു. ഇത്തരത്തിലുളള തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിയാമെന്നും, സൈബര്‍ സെല്ലിലേക്ക് നമ്പര്‍ കൈമാറുമെന്ന് മുഹമ്മദ് അറിയിച്ചയുടന്‍ തട്ടിപ്പ് സംഘം ഫോണ്‍ കട്ടാക്കുകയും ചെയ്തു. സംഭവം പൊലീസിനെ അറിയിച്ചതായി മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.

Other News in this category



4malayalees Recommends