ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഒന്‍പത് ദിവസങ്ങള്‍ നീണ്ടു നിന്ന ഭക്തിനിര്‍ഭരമായ പരിപാടികളോടെ സമാപിച്ചു. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേല്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബ്ബാനയോടെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട നൊവേനക്കും ലദീഞ്ഞിനും പ്രദിക്ഷിണത്തിനും ശേഷം ഇടവക വികാരി റവ, ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ പതാക ഉയര്‍ത്തികൊണ്ട് തിരുനാളിന് ഔദ്യോഗികമായ തുടക്കം കുറിച്ചു. കൊടിയേറ്റിന് ശേഷം, തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന സെന്റ് ജൂഡ് കൂടാരയോഗത്തിലെ വനിതകള്‍ അവതരിപ്പിച്ച ക്രിസ്ത്യന്‍ തിരുവാതിര ഏറെ ശ്രദ്ധ നേടി. സ്‌നേഹവിരുന്നോടെയാണ് തിരുനാളിന്റെ ഒന്നാം ദിനത്തെ ആഘോഷങ്ങള്‍ സമാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മലങ്കര റീത്തിലുള്ള കുര്‍ബ്ബാനയടക്കം എല്ലാ ദിവസവും ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടു. യുവജനങ്ങള്‍ക്ക് വേണ്ടി ഇംഗ്‌ളീഷിലുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് വെള്ളിയാഴ്ച്ച വൈകുന്നേരം ക്‌നാനായ റീജിയന്‍ യൂത്ത് ഡയറക്ടര്‍ ഫാ. ബീന്‍സ് ചേത്തലില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇടവകയിലെ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കലാ സന്ധ്യ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധ നേടി. ശനിയാഴ്ച്ച വൈകുന്നേരം ബെന്‍സണ്‍ വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവക യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരിയും ക്‌നാനായ റീജിയന്‍ ഡയറക്ടറും കൂടിയായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ദര്‍ശന സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദേന്തി വാഴ്ചയും കപ്ലോന്‍ വാഴ്ച്ചയും തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. തുടര്‍ന്ന് നടത്തപ്പെട്ട കലാ സന്ധ്യക്ക് മുന്‍പായി കോട്ടയം അതിരൂപതാംഗവും അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിക്കുന്ന ആര്‍ച്ച് ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നല്‍കുകയും അദ്ദേഹം കലാ സന്ധ്യ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കലാ സന്ധ്യക്ക് തിരുനാള്‍ പ്രസുദേന്തിമാരായ സെന്റ് കൂടാരയോഗത്തിലെ അംഗങ്ങളും ഇടവകയിലെ വിവിധ മിനിസ്ട്രികളും നേതൃത്വം നല്‍കി.

തിരുനാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ് 18 ന് നടത്തപ്പെട്ട ആഘോഷമായ റാസാ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിചത് ആര്‍ച്ച് ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവാണ്. ആയിരക്കണക്കിന് ആളുകള്‍ പങ്കുചേര്‍ന്ന റാസാ കുര്‍ബ്ബാനക്ക് ഫാ. ബോബന്‍ വട്ടംപുറത്ത്, ഫാ. സിജു മുടക്കോടില്‍, ഫാ. പോള്‍ മുത്തൂറ്റ് , ഫാ. ജിതിന്‍ വല്ലാര്‍ക്കാട്ടില്‍, ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആഴ്ച്ച ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. റാസാ കുര്‍ബ്ബാനയ്ക്ക് ശേഷം ദൈവാലയം ചുറ്റിയുള്ള പ്രദിസ്ഖനവും സ്നേഹവിരുന്നും നടത്തപ്പെട്ടു.

ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ റവ. മോണ്‍. തോമസ് മുളവനാല്‍, റവ. റെനി കട്ടേല്‍ (സെന്റ്. തെരേസാസ് ക്‌നാനായ ചുര്ച്ച് വികാര, റാന്നി), റവ. ഫാ. ജിതിന്‍ വല്ലാര്‍കാട്ടില്‍, റവ. ഫാ. ജെറി മാത്യു (സെന്റ് മേരീസ് മലങ്കര ഇടവക, ചിക്കാഗോ), റവ. ഫാ. ലിജോ കൊച്ചുപറമ്പില്‍ ( ക്രൈസ്ട് ദ കിങ്ങ് ക്‌നാനായ ഇടവക, ന്യൂ ജേഴ്സി), റവ. ഫാ. ബീബി തറയില്‍ ( സെന്റ് മേരീസ് ക്‌നാനായ ഇടവക റോക്ക്ലാന്‍ഡ് , ന്യൂയോര്‍ക്ക്), റവ. മോണ്‍ . തോമസ് കടുകപ്പള്ളില്‍ ( കത്തീഡ്രല്‍ ഇടവക ചിക്കാഗോ), റവ. ഫാ. ബിന്‍സ് ചേത്തലില്‍ ( സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവക, ചിക്കാഗോ), റവ. ഫാ. ബോബന്‍ വട്ടംപുറത്ത് ( സെന്റ് ആന്റണീസ് ക്‌നാനായ ഇടവക, സാന്‍ അന്റാണിയോ), റവ. ഫാ. ജോഷി വലിയവീട്ടില്‍ ( സെന്റ് മേരീസ് ക്‌നാനായ ഇടവക, ഹൂസ്റ്റണ്‍) എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജോജോ ഇടക്കരയുടെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മറ്റിയാണ് സിസ്റ്റര്‍. സില്‍വേരിയസ്, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍ ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ , അക്കൗണ്ടന്റ് ജെയിംസ് മന്നാകുളത്തില്‍, സെക്രട്ടറി സണ്ണി മേലേടം പിആര്‍ഒ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരോടൊപ്പം തിരുനാളിന് നേതൃത്വം നല്‍കിയത്. കലാസന്ധ്യകള്‍ക്ക് സിബി കൈതക്കത്തൊട്ടിയില്‍, പ്രതിഭാ തച്ചേട്ട്, മന്നു തിരുനെല്ലിപ്പറമ്പില്‍, ആന്‍സി കുപ്ലിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Other News in this category



4malayalees Recommends