ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നീക്കി. സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്.
ജമാഅത്ത് ഇസ്ലാമിക്ക് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമാഅത്തെ ഇസ്‌ലാമിക്കോ അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമി ഛാത്ര ശിബിറിനോ അനുബന്ധ സംഘടനകള്‍ക്കോ നിരോധനത്തിന് കാരണമായി പറഞ്ഞ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്ന് ഉത്തരവില്‍ പറഞ്ഞു.
ഇതോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് സംഘടനക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീങ്ങും. ജമാഅത്ത് ഇസ്ലാമിയും ഷിബിറും അതിന്റെ മുന്നണി സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് വ്യക്തമായ തെളിവുകളില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നേരത്തെ, ഓഗസ്റ്റ് ഒന്നിന്, ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഛത്ര ഷിബിര്‍ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരം നിരോധിച്ചുകൊണ്ട് ഹസീന സര്‍ക്കാര്‍ നിരോധിച്ചിരുന്നു.