ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പരിഹസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സൂരജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍. ഒമ്പതാം ക്ലാസ് തോറ്റയാള്‍ക്ക് എങ്ങനെ ഒരു സംസ്ഥാനത്തെ വികസത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് കിഷോര്‍ ചോദിച്ചു. ബിഹാറിലെ ഭോജ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹചര്യങ്ങള്‍ മൂലം ആര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായില്ലെങ്കില്‍ അത് മനസിലാക്കാാം. എന്നാല്‍ മാതാപിതാക്കള്‍ മുഖ്യമന്ത്രിയായിരിക്കുകയും അയാള്‍ക്ക് പത്താം ക്ലാസ് പാസാകാന്‍ കഴിയാതെ വരികയും ചെയ്താല്‍ അത് അവരുടെ വിദ്യാഭ്യാസത്തോടുള്ള സമീപനത്തെയാണ് കാണിക്കുന്നത്. ആര്‍ജെഡി നേതാവിന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെ പരിഹസിച്ച് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഒമ്പതാം ക്ലാസില്‍ പരാജയപ്പെട്ട ആള്‍ ബിഹാറിന് വികസനത്തിലേക്കുള്ള വഴി കാണിക്കുന്നത്. ജിഡിപിയും ജിഡിപി വളര്‍ച്ചയും തമ്മിലുള്ള വ്യത്യാസം തേജസ്വി യാദവിന് അറിയില്ല. ബിഹാര്‍ എങ്ങനെ മെച്ചപ്പെടുമെന്ന് അദ്ദേഹത്തിന് പറയാന്‍ സാധിക്കുമോ , കിഷോര്‍ ചോദിച്ചു.