നടി രേഖ തന്റെ ജീവിത കഥയായ 'രേഖ ദ അണ്‍ടോള്‍ഡ് സ്റ്റോറി' പല തുറന്നു പറച്ചിലുകളും നടത്തിയിട്ടുണ്ട്. സെക്‌സ് മാനിയാക്ക് എന്ന ഖ്യാതിയുമുള്ള ഒരു നശിച്ച നടിയാണ് താന്‍ എന്നാണ് രേഖ പുസ്തകത്തില്‍ പറയുന്നത്. ''ഇതുവരെ ഞാന്‍ ഗര്‍ഭിണിയായിട്ടില്ലെന്നത് തീര്‍ത്തും ഭാഗ്യമാണ്.''
''ഞാന്‍ വെറുമൊരു അഭിനേത്രി മാത്രമല്ല, ജീര്‍ണിച്ച ഭൂതകാലവും സെക്‌സ് മാനിയാക്ക് എന്ന ഖ്യാതിയുമുള്ള ഒരു നശിച്ച നടിയാണ് ഞാന്‍'' എന്നാണ് രേഖ പറയുന്നത്. മുമ്പ് ഒരു അഭിമുഖത്തില്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെ കുറിച്ചുള്ള രേഖയുടെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
''ഒരു സ്ത്രീ തന്റെ ആദ്യ രാത്രിയില്‍ മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്ന് പറയുന്ന എല്ലാ അഹങ്കാരികളും പറയുന്നത് വിഡ്ഢിത്തരമാണ്. ലൈംഗികത സ്‌നേഹത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ നിങ്ങള്‍ക്ക് ഒരു പുരുഷനുമായി അടുത്തിടപഴകാന്‍ കഴിയില്ല'' എന്നായിരുന്നു രേഖ പറഞ്ഞത്.