വിവാഹാഘോഷം കളറാക്കാന്‍ റോഡില്‍ കളര്‍ പുക പടര്‍ത്തി, സാഹസികമായി കാര്‍ യാത്ര ; കേസെടുത്തു

വിവാഹാഘോഷം കളറാക്കാന്‍ റോഡില്‍ കളര്‍ പുക പടര്‍ത്തി, സാഹസികമായി കാര്‍ യാത്ര ; കേസെടുത്തു
നാദാപുരത്ത് റോഡില്‍ ഫാന്‍സി കളര്‍ പുക പടര്‍ത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വര്‍ണ പുക പടര്‍ത്തി അപകട യാത്ര നടത്തിയത്. ഒരു കാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്.

ഞായറാഴ്ചയായിരുന്നു സംഭവം. റോഡില്‍ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവര്‍ പുക പടര്‍ത്തിയത്. പിന്നിലെ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയായിരുന്നു. പിന്നില്‍ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. കാറില്‍ നിന്നും വിവിധ നിറങ്ങളിലുള്ള പുക ഉയരുന്നതും അത് യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്.

Other News in this category



4malayalees Recommends