വിജയ് ചിത്രം റിലീസിന് മുമ്പേ റിവ്യൂ ; മോശം അഭിപ്രായം പറയുന്ന റിവ്യൂ നീക്കാന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാവ്

വിജയ് ചിത്രം റിലീസിന് മുമ്പേ റിവ്യൂ ; മോശം അഭിപ്രായം പറയുന്ന റിവ്യൂ നീക്കാന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാവ്
'ദ ഗോട്ട്' സിനിമയുടെ റിലീസിന് മുമ്പേ മോശമാണെന്ന് റിവ്യൂ ഇട്ടയാള്‍ക്ക് മറുപടിയുമായി നിര്‍മാതാവ് ജി. ധനഞ്ജയന്‍. റിവ്യൂ നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിര്‍മ്മാതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 5ന് സിനിമ റിലീസ് ചെയ്ത ശേഷം റിവ്യൂ ഇടാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്.

സത്യന്‍ രാമസ്വാമി എന്ന സിനിമ മോശമാണെന്ന് റിവ്യൂ ഇട്ടത്. ഹെപ്പില്‍ പറയുന്നത്ര ഇല്ലെന്നും സിനിമ ആരംഭിച്ച് ഇന്‍ട്രൊ വരെ നല്ലതാണെന്നും പറയുന്നു. ഇന്‍ട്രൊ സോംഗിന് ശേഷം സിനിമ പൂര്‍ണമായും വഴുതിപ്പോയെന്നും ആദ്യ നാല്‍പ്പത് മിനിറ്റിന് ശേഷം ചിത്രത്തിലൊന്നുമില്ലെന്നും റിവ്യൂവില്‍ ആരോപിക്കുന്നുണ്ട്.

''ഹായ് സത്യന്‍ ഇത് തീര്‍ത്തും തെറ്റാണ്. ദയവായി സിനിമ കാണുകയും നിങ്ങളുടെ അഭിപ്രായം 5ന് രേഖപ്പെടുത്തകയും ചെയ്യൂ. ഒരാളുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ അത്തരം അവലോകനങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരു മുന്‍വിധി നല്‍കുകയാണ്. ദയവായി അത് നീക്കം ചെയ്യൂ, എന്റെ എളിയ അപേക്ഷയാണ്'' എന്നാണ് നിര്‍മ്മാതാവ് കുറിച്ചത്.

Other News in this category



4malayalees Recommends