അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
'എന്റെ ആദ്യ ഹിന്ദി ഫീച്ചര്‍ ഫിലിമില്‍ അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നിങ്ങളുടെ നിര്‍മാണത്തിലൊരുങ്ങിയ ചിത്രത്തിലെ ഞങ്ങളുടെ അഭിനയം കാണാനുള്ള ആകാംക്ഷയിലാണ്, നല്ല നാളുകള്‍ക്കായി ആശംസകള്‍ നേരുന്നു' ഇന്ദ്രജിത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെ.