മഹാരാഷ്ട്ര സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ശില്‍പിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പിയും കരാറുകാരനുമായ ജയദീപ് ആപ്തെയെയാണ് താനെ ജില്ലയിലെ കല്യാണില്‍ നിന്ന് മഹാരാഷ്ട്ര ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആപ്തെ ഇപ്പോള്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ഡിസിപി) ഓഫീസിലാണ്.
ഒന്‍പത് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജ് പ്രതിമ ഓഗസ്റ്റ് 26 ന് തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ മോദി ക്ഷമ ചോദിച്ചിരുന്നു. പ്രതിമ തകര്‍ന്നതിന് ശേഷം ശില്‍പി ഒളിവില്‍ പോയി. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് 24 കാരനായ ശില്‍പ്പിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് വലിയ പ്രതിമകള്‍ നിര്‍മിച്ച് പരിചയമില്ലെന്നും കല്യാണിലെ ഒരു ആര്‍ട്ട് കമ്പനിയുടെ ഉടമയാണെന്നും പൊലീസ് പറയുന്നു.
പ്രതിമ തകര്‍ന്നത് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിവാദമായിരുന്നു.