അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു ; 14 കാരന്‍ പൊലീസ് കസ്റ്റഡിയില്‍

അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു ; 14 കാരന്‍ പൊലീസ് കസ്റ്റഡിയില്‍
അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജോര്‍ജിയ വിന്‍ഡറിലെ അപാലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 14 കാരനായ കോള്‍ട്ട് ക്രേ ആണ് സ്‌കൂളില്‍ വെടിയുതിര്‍ത്തത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

ബുധനാഴ്ച രാവിലെ 9: 45 ഓടെ ക്ലാസില്‍ നിന്നും പുറത്തേക്ക് പോയ കോള്‍ട്ട് കുറച്ച് കഴിഞ്ഞ് വെടിയുതിര്‍ത്തതായി സ്‌കൂളിലെ ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്തികരിച്ചു. സംഭവത്തില്‍ പൊലീസും വിശദീകരണം നടത്തി. ആക്രമണത്തെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടിയിടുകയും വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്റ്റേഡിയത്തിലേക്ക് മാറ്റുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ആക്രമണത്തില്‍ ജോര്‍ജിയ ?ഗവര്‍ണര്‍ ബ്രയാന്‍ കെംപും പ്രസ്താവന ഇറക്കി. അപാലാച്ചി ഹൈസ്‌കൂളില്‍ നടന്ന സംഭവത്തോട് പ്രതികരിക്കാന്‍ സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തുടനീളമുള്ള ക്ലാസ് മുറികളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സംഭവത്തില്‍ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ പങ്കാളികളുമായി ചേര്‍ന്ന് കൂടുതല്‍ വിവരം ശേഖരിക്കുമെന്നും കെപ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മാത്രം യുഎസില്‍ കുറഞ്ഞത് 385 കൂട്ട വെടിവെപ്പുകള്‍ നടന്നിട്ടുള്ളത്.നാലോ അതില്‍ അധികമോ പേര്‍ വെടിവെപ്പില്‍ മരിക്കുന്നതിനെയാണ് കൂട്ടവെടിവെപ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

Other News in this category



4malayalees Recommends