അമിത വണ്ണം കുറച്ച് വൈറലായ ബോഡി ബില്‍ഡര്‍ ; 19 കാരന് ഹൃദയാഘാതത്താല്‍ ദാരുണാന്ത്യം

അമിത വണ്ണം കുറച്ച് വൈറലായ ബോഡി ബില്‍ഡര്‍ ; 19 കാരന് ഹൃദയാഘാതത്താല്‍ ദാരുണാന്ത്യം
വള്ളം കുറച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബ്രസീലിയന്‍ ബോഡിബില്‍ഡര്‍ അന്തരിച്ചു. ഹൃദയാഘാതമുണ്ടായാണ് 19 കാരനായ മതിയുസ് പാവ്‌ലക് ഞായറാഴ്ച അന്തരിച്ചത്.

അമിത വണ്ണമുണ്ടായിരുന്ന മതിയുസിന്റെ വണ്ണം കുറയ്ക്കല്‍ യാത്ര സാമൂഹിക മാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. അഞ്ചു വര്‍ഷം കൊണ്ടാണ് മതിയുസ് അതിശയിപ്പിക്കുന്ന രൂപമാറ്റം നടത്തി ബോഡിബില്‍ഡറായത്.

പ്രാദേശികമായി സംഘടിപ്പിച്ച ബോഡി ബില്‍ഡിങ് മത്സരങ്ങളിലും വിജയം നേടിയിരുന്നു. 2019 മുതല്‍ തന്റെ ബോഡി ബില്‍ഡിങ് യാത്രയെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ നിരന്തരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അമിത വണ്ണത്തിന് പരിഹാരമായി വര്‍ക്കൗട്ട് തുടങ്ങിയയാളാണ് മതിയുസ് എന്ന് മുന്‍ ട്രെയിനറായ ലൂകാസ് ചെഗാറ്റി പറഞ്ഞു. 2022 ല്‍ തങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചാമ്പ്യനായി വളര്‍ത്തുന്ന തലത്തിലേക്ക് എത്തുകയും ചെയ്തുവെന്ന് ലൂകാസ് പറഞ്ഞു.

അതിനിടെ മതിയുസിന്റെ മരണത്തിന് പിന്നാലെ ബോഡിബില്‍ഡിങ്ങിന്റെ ഭാഗമായി സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിച്ചതാണോ മരണകാരണമെന്നും സംശയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends