കബീര്‍ ബാഖവിക്ക് സ്വീകരണം

കബീര്‍ ബാഖവിക്ക് സ്വീകരണം

മനാമ: ബഹ്‌റിനില്‍ ത്രിദിന മതപ്രഭാഷണത്തിന് എത്തിയ പ്രമുഖ വാഗ്മിയും യുവപണ്ഡഢിതനുമായ ഹാഫിള്‍ അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാറിന് ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സമസ്ത ബഹ്‌റിന്‍ നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.28 ന് രാത്രി മനാമ പാക്കിസ്താന്‍ ക്ലബ്ബിലും 29 ന് ബഹ്‌റിന്‍ കേരളീയ സമാജത്തിലും നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ യഥാക്രമം 'സച്ചരിതരുടെ പാത', 'ഖബ്‌റിലേക്കുള്ള യാത്ര' എന്നീ വിഷയങ്ങളവതരിപ്പിക്കും. ദിവസവും രാത്രി 8 മണിക്കാണ് പ്രഭാഷണം ആരംഭിക്കുന്നത്. പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെയെല്ലാം പ്രഭാഷണത്തിനു ശേഷം സ്വന്തം താമസ സ്ഥലങ്ങളിലേക്കെത്തിക്കാനുള്ള സൗജന്യ വാഹന സൗകര്യങ്ങളും സംഘാടകര്‍ തയ്യാറാക്കിയിട്ടുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 39234072, 39474715, 39256178, 33772792

Other News in this category4malayalees Recommends