യൂത്ത് ഫെസ്റ്റ് 15 ന്‍റെ ലോഗോ പ്രകാശനം ചെയ്തു

യൂത്ത് ഫെസ്റ്റ് 15 ന്‍റെ  ലോഗോ പ്രകാശനം ചെയ്തു

ഖത്തര്‍: ഖത്തര്‍ കെ.എം.സി.സി നാദാപുരം പഞ്ചായത്ത് കമ്മിറ്റി ഏപ്രിലില്‍ നടത്തുന്ന 'യൂത്ത് ഫെസ്റ്റ് 15' ന്റെ ലോഗോ പ്രകാശനം നാദാപുരം മണ്ഡലം മുസ്ലൃം യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ.അഷ്‌റഫ് നിര്‍വഹിച്ചു. സുബൈര്‍ ചേലക്കാട് അധ്യക്ഷത വഹിച്ച യോഗം കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ തായമ്പത്ത് കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ, എം.കെ.അഷ്‌റഫ്, ഉവൈസ് കുമ്മംകോട്, ടി.കെ.കെ അബ്ദുള്ള ഹാജി എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. പി.വി.മുഹമ്മദ് മൗലവി, കെ.കെ.ബഷീര്‍, പി.എ തലായി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. അജ്മല്‍ ടി.കെ., ആനാണ്ടി അബ്ദുള്ള, അബ്ദുള്ള പുത്തന്‍ കൊയിലോത്ത്, എ.ടി.ഫൈസല്‍, ഹാരിസ് ആലക്കല്‍, ജാസില്‍ എ.സി, ഫിര്‍ദൗസ് സി.എച്ച് സംസാരിച്ചു. ഉബൈദ് സി.കെ സ്വാഗതവും, സാജിദ് മല്ലുവശ്ശേരി നന്ദിയും പറഞ്ഞു.

Other News in this category4malayalees Recommends