ഡോ. എന്‍.കെ സാമുവേല്‍ നിര്യാതനായി

ഡോ. എന്‍.കെ സാമുവേല്‍ നിര്യാതനായി
വിഷിംഗ്ടണ്‍ ഡി.സി: പ്രമുഖ അമേരിക്കന്‍ മലയാളി ഡോ. എന്‍.കെ. സാമുവേല്‍ (92) ജൂണ്‍ രണ്ടിന് വാഷിംഗ്ടണില്‍ നിര്യാതനായി. ദീര്‍ഘകാലം യൂണിവേഴ്‌സിറ്റി ഓഫ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. സാമുവേല്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു.

ഫൊക്കാനയുടെ തുടക്കത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ഡോ. സാമുവേലിന്റെ ഭവനത്തിലിയാരുന്നു സംഘടനയുടെ പിറവി. അക്കാലത്ത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഡോ. കെ.ആര്‍. നാരായണനടക്കം ഫൊക്കാനയുടെ ആദ്യകാല നേതാക്കള്‍ ഒത്തുകൂടി ദേശീയ സംഘടന എന്ന ആശയം മുന്നോട്ടുവെച്ചതും, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും ഡോ. സാമുവേലിന്റെ ഭവനത്തില്‍ വച്ചു നടന്ന യോഗത്തിലായിരുന്നു.

പിന്നീട് നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് എന്ന സംഘടന രൂപീകരിച്ച് ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2008-ല്‍ ഫോമ രൂപീകൃതമായപ്പോള്‍ ഫോമയില്‍ സജീവമായി പങ്കെടുക്കുകയും വാഷിംഗ്ടണ്‍ റീജിയന്റെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു പരേതന്‍.

ജൂണ്‍ ഏഴാംതീയതി വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ മേരിലാന്റിലെ സില്‍വര്‍ സ്പ്രിംഗിലുള്ള റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെയ്ക്കുകയും എട്ടാം തീയതി രാവിലെ 10 മണിക്ക് സ്‌പെന്‍സര്‍വില്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 301 384 2441.


Other News in this category4malayalees Recommends