ജയിലില്‍ കഴിയുന്ന മലയാളിയെ സഹായിക്കാന്‍ സാമൂഹികപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 26 നു രാത്രി ബഹ്‌റൈന്‍ സ്വദേശി വാഹനമിടിച്ചു മരിച്ച കേസില്‍ നവംബര്‍ 16 നാണ് ഇദ്ദേഹത്തെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്. ശിക്ഷാനടപടികളില്‍ ഇളവുവരുത്തി ഇദ്ദേഹത്തിന്റെ നിര്‍ധന കുടു

ജയിലില്‍ കഴിയുന്ന മലയാളിയെ സഹായിക്കാന്‍ സാമൂഹികപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 26 നു രാത്രി ബഹ്‌റൈന്‍ സ്വദേശി വാഹനമിടിച്ചു മരിച്ച കേസില്‍ നവംബര്‍ 16 നാണ് ഇദ്ദേഹത്തെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്. ശിക്ഷാനടപടികളില്‍ ഇളവുവരുത്തി ഇദ്ദേഹത്തിന്റെ നിര്‍ധന കുടു
മനാമ: വാഹനാപകടത്തില്‍ ബഹ്‌റൈന്‍ സ്വദേശി മരിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളിയെ സഹായിക്കാന്‍ ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു. കായംകുളം പത്തിയൂര്‍ വില്ലേജ് എരുവമുറിയില്‍ മരങ്ങാട്ട് തെക്കെ തറയില്‍ അബ്ദുല്‍ റഹീമാണ് ജയിലില്‍ കഴിയുന്നത്.

ഒക്ടോബര്‍ 26 നു രാത്രി ബഹ്‌റൈന്‍ സ്വദേശി വാഹനമിടിച്ചു മരിച്ച കേസില്‍ നവംബര്‍ 16 നാണ് ഇദ്ദേഹത്തെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്. ശിക്ഷാനടപടികളില്‍ ഇളവുവരുത്തി ഇദ്ദേഹത്തിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കണമെന്ന് ബഹ്‌റൈനിലെ വിവിധ സംഘടനാപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് നാട്ടില്‍ നിന്നു ഇദ്ദേഹത്തിന്റെ ഭാര്യ, ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തകര്‍ക്ക് കത്തയച്ചിരുന്നു. എംബസ്സിക്കു നേരിട്ട് ഇമെയില്‍ വഴി പരാതിയും അയച്ചിരുന്നു. കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 40,000 ദിനാറോളം നഷ്ടപരിഹാരമായി നല്‍കിയാല്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാമെന്നാണു റഹീമിന്റെ സ്‌പോണ്‍സര്‍ പറയുന്നത്. താന്‍ വലിയ പണക്കാരനല്ലെന്നും തനിക്ക് ഇത്രയും തുക നല്‍കി റഹീമിനെ സഹായിക്കാന്‍ കഴിയില്ലെന്നുമാണ് സ്‌പോണ്‍സര്‍ പറയുന്നത്.

റഹീമിന്റെ സൂഹൃത്തുക്കളെല്ലാം പണം സമാഹരിക്കാന്‍ ശ്രമിച്ചാല്‍ തന്നാലാകുന്ന വിധത്തില്‍ സഹായിക്കാന്‍ തയ്യാറാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം റഹീമിനെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ കെ.എം.സി.സി.നേതാക്കള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. കേസിന്റെ വിശദവിവരങ്ങള്‍ ആരാഞ്ഞ ശേഷം എംബസിയെക്കൊണ്ടാവുന്ന വിധത്തില്‍ സഹായിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കില്ലെന്നാണു പ്രാഥമിക വിവരം. സിഗ്‌നലില്‍ ചുവന്ന ലൈറ്റ് ലംഘിച്ച് അതിവേഗത്തില്‍ വാഹന മോടിച്ചതിനെ തുടര്‍ന്നാണ് എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവായ ബഹ്‌റൈനി മരിച്ചതെന്നും സ്‌പോണ്‍സര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്ന റഹിം പത്തുവര്‍ഷമായി ബഹ്‌റൈനില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യയും ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം നാട്ടില്‍ ഒറ്റമുറിയുള്ള വാടക വീട്ടിലാണു കഴിയുന്നത്. കുടുംബനാഥനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുട്ടികളുടെ വിദ്യഭ്യാസത്തിനടക്കമുള്ള ചെലവുകള്‍ താളം തെറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്
Other News in this category4malayalees Recommends