Saudi Arabia

സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തും
സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ പിഴ ചുമത്തും. തൊഴില്‍നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് ശമ്പളം വൈകിപ്പിക്കുന്ന കമ്പനി ഉടമകള്‍ക്ക് തൊഴില്‍ കോടതികള്‍ പിഴ ചുമത്തുന്നത്. ഇതേത്തുടര്‍ന്ന് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ആകെയുള്ള നാലായിരം കേസുകളില്‍ 1619 കേസുകളാണ് തൊഴില്‍ കോടതി പരിഗണിക്കുന്നത്. ദമാമില്‍ 903 കേസുകളും ജിദ്ദയില്‍ 293 കേസുകളും എത്തിയതായാണ് റിപ്പോര്‍ട്ട്. തൊഴില്‍ കേസുകളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനാണ് തൊഴില്‍ കോടതികള്‍ നിലവില്‍വന്നത്. റിയാദ്, ജിദ്ദ, ദമാം, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് തൊഴില്‍ കോടതികള്‍ ആരംഭിച്ചിരിക്കുന്നത്.  തൊഴില്‍ കേസുകള്‍ പരിഗണിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ 30നാണ് രാജ്യത്ത് തൊഴില്‍ കോടതികള്‍ നിലവില്‍വന്നത്.

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി